Web Desk

കൊച്ചി:

January 29, 2021, 4:02 pm

വാർഷിക സ്വർണ ഡിമാന്റ് 11 വർഷത്തെ താഴ്ന്ന നിലയിൽ

Janayugom Online

കോവിഡ് മൂലം വർഷം മുഴുവൻ തുടർന്ന ഉപഭോക്തൃ ആവശ്യ ഇടിവ് 2020‑ലെ സ്വർണ ആവശ്യത്തെ 14 ശതമാനം വാർഷിക ഇടിവോടെ 3,759.6 ടൺ എന്ന നിലയിലെത്തിച്ചു. 2009‑നു ശേഷം ഇതാദ്യമായാണ് ആവശ്യം 4000 ടണിനു താഴെ എത്തുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. നാലാം ത്രൈമാസത്തിലെ സ്വർണ ആവശ്യം 28 ശതമാനം ഇടിഞ്ഞ് 783.4 ടൺ എന്ന നിലയിലെത്തിയിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ 2008 രണ്ടാം ത്രൈമാസത്തിനു ശേഷമുള്ള ഏറ്റവും മോശമായ ത്രൈമാസമായിരുന്നു ഇത്.

നാലാം ത്രൈമാസത്തിൽ സ്വർണ ആഭരണ ആവശ്യം വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം ഇടിഞ്ഞ് 515.9 ടണിൽ എത്തിയിരുന്നു. മുഴുവൻ വർഷത്തിൽ ഇത് 1,411.6 ടൺ ആയിരുന്നു. 2019‑നെ അപേക്ഷിച്ച് 34 ശതമാനമായിരുന്നു ഇടിവ്.

നിക്ഷേപ ആവശ്യത്തിന്റെ കാര്യത്തിൽ 40 ശതമാനം വർധനവോടെ 1,773.2 ടൺ എന്ന നിലയിലെത്തിയിട്ടുണ്ട്. സ്വർണ ഇടിഎഫുകളുടെ പിൻബലമായിരുന്നു പ്രധാനമായും ഇതിനു പിന്നിൽ. നാലാം ത്രൈമാസത്തിൽ സ്വർണ ഇടിഎഫുകളുടെ നിക്ഷേപ ആവശ്യത്തിന്റെ കാര്യത്തിൽ ഗണ്യമായ കുറവും ഉണ്ടായി. സ്വർണ ബാറുകളുടേയും നാണയങ്ങളുടേയും കാര്യത്തിൽ പത്തു ശതമാനം വളർച്ചയാണ് നാലാം ത്രൈമാസത്തിൽ ഉണ്ടായത്. 2020‑ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിലും ചൈനയിലും ഉണ്ടായ തിരിച്ചു വരവ് ഇതിനു സഹായകമായി.

സ്വർണത്തിന്റെ ആകെ വാർഷിക ലഭ്യത നാലു ശതമാനം ഇടിവോടെ 4,633 ടണിലെത്തി. 2013 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കൊറോണ വൈറസ് മൂലം ഖനികളിൽ ഉണ്ടായ ഉൽപാദന തടസങ്ങളാണ് ഇതിനു കാരണമായത്.

ENGLISH SUMMARY: Annu­al gold demand at 11-year low

YOU MAY ALSO LIKE THIS VIDEO