Wednesday
21 Aug 2019

കൊല്ലത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍

By: Web Desk | Tuesday 30 October 2018 8:52 AM IST


MURDER JANYUGOM

കൊല്ലം: കൊല്ലം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ചാക്കിനുള്ളില്‍ അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമേ ഉള്ളൂ.  ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നരയാഴ്ചത്തെ പഴക്കമുണ്ട്. പൊലീസും ഫോറൻസിക് വിദഗ്ദരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പൊലീസ് അറിയിച്ചു.