25 April 2024, Thursday

അജ്ഞാത വീഡിയോ കോൾ: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Janayugom Webdesk
തിരുവനന്തപുരം
October 3, 2021 10:40 pm

സാമൂഹിക മാധ്യമങ്ങൾ മുഖേന സൗഹൃദവലയത്തിൽ കടന്നുകൂടി ശല്യമായി മാറുന്ന തട്ടിപ്പുസംഘങ്ങളുടെ കെ ണിയിൽപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.

തട്ടിപ്പ് നടക്കുന്ന വിധം: അജ്ഞാതനായ സുഹൃത്ത്(സ്ത്രീ/പുരുഷൻ) ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുമ്പോൾ അത് സ്വീകരിച്ച് അവരുമായി മെസഞ്ചർ വഴി സൗഹൃദ സംഭാഷണം ആരംഭിക്കുന്നു. തുടർന്ന് പരസ്പരം കൂടുതൽ മനസിലാക്കുന്നതിനായി വാട്ട്സ്ആപ്പ് നമ്പർ കൈമാറുന്നു. വാട്ട്സ്ആപ്പിലൂടെ ചാറ്റിങ് ചെയ്യുന്നതിനിടയിൽ വീഡിയോ കോൾ വരികയും സ്വാഭാവികമായും അത് അറ്റെൻഡ് ചെയ്യുകയും ചെയ്യും. സാധാരണയായി പുരുഷന്മാർ കെണിയിൽ വീഴുന്ന ഇത്തരം ട്രാപ്പിൽ വീഡിയോ കോളിലുളള സ്ത്രീ പെട്ടെന്ന് നഗ്നശരീരം പ്രദർശിപ്പിക്കുകയും പുരുഷനെ അത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അയാൾ അറിയാതെ റിക്കാർഡ് ചെയ്യപ്പെടുന്ന ഈ ചാറ്റിങ് ദൃശ്യങ്ങൾ ഉടനടി തന്നെ അയാൾക്ക് തിരിച്ച് അയച്ചു കൊടുക്കുന്നു. അതിനുശേഷം പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ ഫേസ്‌ ബുക്കിലുളള മറ്റ് ആളുകൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും യൂടൂബിൽ പ്രേക്ഷണം ചെയ്യുമെന്നും മറ്റുംഭീഷണിപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ രീതി.ഇത്തരം തട്ടിപ്പുകാരുടെ ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യുന്ന സമയം തന്നെ അയാളുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ വിവരങ്ങളും തട്ടിപ്പുകാർ ശേഖരിക്കും. ഇവരെ റിമൂവ് ചെയ്താലും ഭീഷണി തുടർന്നു കൊണ്ടിരിക്കും. മറ്റ് പല നമ്പരുകൾ വഴിയും നിരന്തരം ശല്യം ചെയ്യുന്ന ഇവർക്ക് ചിലർ പണം നൽകിയാലും വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടു കൊണ്ടിരിക്കും.

സ്വീകരിക്കേണ്ട മുൻകരുതൽ: ആരുടെ റിക്വസ്റ്റ് ലഭിച്ചാലും അവരുടെ പ്രൊഫൈൽ പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രമേ അക്സെപ്റ്റ് ചെയ്യാൻ പാടുളളൂ. ചാറ്റിങിൽ തങ്ങൾക്ക് പരിചയമുളളവർ ആണെന്ന് ഉറപ്പ് വരുത്തുക. അജ്ഞാത നമ്പരിൽ നിന്നുളള വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുക.
മേൽപ്പറഞ്ഞ രീതിയിലുളള തട്ടിപ്പുകൾ നടന്നാൽ യാതൊരു കാരണവശാലും പരിഭ്രാന്തരാകരുത്. ബ്ലാക്ക് മെയിൽ ചെയ്യുന്ന ഇത്തരം തട്ടിപ്പുകാർക്ക് ഒരിക്കലും പണം നൽകരുത്. ഇത്തരത്തിൽ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ അടുത്തുളള സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്ന് കമ്മിഷണർ അറിയിച്ചു.

ENGLISH SUMMARY; pub­lic should be care­ful About the Anony­mous video call
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.