26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 16, 2025
February 28, 2025
February 21, 2025
January 4, 2025
October 18, 2024
October 13, 2024
October 7, 2024
September 21, 2024
August 17, 2024
July 22, 2024

ആന്ധ്രയിൽ നിന്നും 10 ടൺ തക്കാളി കൂടി കേരളത്തിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
December 26, 2021 10:30 pm

കൃഷി വകുപ്പ് ഹോർട്ടികോർപ്പ് മുഖാന്തിരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്നും സംഭരിച്ച 10 ടൺ തക്കാളി കൂടി ഇന്ന് കേരളത്തിൽ എത്തും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെ വിവിധ ഭാഗങ്ങളിലായി ക്രിസ്മസ് പുതുവത്സര വിപണികൾ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നത്. ആന്ധ്രയിൽ നിന്നും തക്കാളി ലോഡുമായുള്ള വാഹനം ഇന്ന് തിരുവനന്തപുരത്ത് ആനയറയിലെ വേൾഡ് മാർക്കറ്റിൽ എത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. 

പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സമയത്ത് കൃഷി വകുപ്പ് കഴിഞ്ഞ ഒരു മാസമായി ശക്തമായ രീതിയിൽ വിപണി ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് പല പച്ചക്കറികളുടെയും വില പൊതുവിപണിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പ്രാദേശികമായി കർഷകരിൽ നിന്നും സംഭരണം ശക്തമാക്കുകയും തമിഴ്‌നാട്ടിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്ന നടപടികളടക്കം പലതും ഇക്കാലയളവിൽ കൃഷിവകുപ്പ് ചെയ്തു. തെങ്കാശിയിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കുന്നതിന് കഴിഞ്ഞ ആഴ്ച ധാരണയുമായിട്ടുണ്ട്. ഇതു പ്രകാരമുള്ള പച്ചക്കറികൾ അടുത്ത ആഴ്ച മുതൽ എത്തിത്തുടങ്ങും. ആന്ധ്രായിലെ മുളകാലച്ചെരുവിൽ നിന്നുമുള്ള കർഷകരിൽ നിന്നുമാണ് ഇപ്പോൾ തക്കാളി സംഭരിക്കുന്നത്.ഇന്ന് രാവിലെ വേൾഡ് മാർക്കറ്റിൽ എത്തുന്ന തക്കാളി ലോഡ് കൃഷി ഡയറക്ടർ സുഭാഷ് സ്വീകരിക്കും. 

ENGLISH SUMMARY:Another 10 tonnes of toma­toes from Andhra Pradesh to Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.