October 1, 2023 Sunday

Related news

October 1, 2023
September 30, 2023
September 30, 2023
September 30, 2023
September 29, 2023
September 28, 2023
September 28, 2023
September 28, 2023
September 26, 2023
September 25, 2023

കോഴിക്കോട് വീണ്ടും ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; ഇരുപതുകാരൻ പിടിയിൽ

Janayugom Webdesk
കോഴിക്കോട്
June 7, 2023 1:53 pm

വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിൽ വീണ്ടും തീ വയ്ക്കാൻ ശ്രമം. സംഭവത്തിൽ 20 കാരനായ യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് തീ കൊടുക്കാൻ ശ്രമിച്ചതായാണ് യാത്രക്കാർ പറയുന്നത്. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

eng­lish sum­ma­ry; Anoth­er attempt to set fire to a train in Kozhikode; Twen­ty-year-old arrested
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.