May 27, 2023 Saturday

Related news

May 13, 2023
May 9, 2023
May 2, 2023
April 20, 2023
April 4, 2023
March 7, 2023
March 3, 2023
February 28, 2023
January 22, 2023
December 30, 2022

ബെയ്റൂട്ടിൽ വീണ്ടും സ്ഫോടനം

Janayugom Webdesk
ബെയ്‌റൂട്ട്
September 11, 2020 9:03 am

കഴിഞ്ഞമാസത്തെ ഉഗ്രസ്‌ഫോടനത്തിനു പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് തുറമുഖത്തു വീണ്ടും സ്‌ഫോടനം. ഓഗസ്റ്റിലെ ഇരട്ട സ്‌ഫോടനമുണ്ടായതിന് സമീപത്തായാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. തുറമുഖത്തെ ഡ്യൂട്ടി ഫ്രീ സോണിലുണ്ടായ തീപിടിത്തെത്തുടര്‍ന്ന് വലിയ തോതിൽ പുക ആകാശത്തേക്ക് ഉയരുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. 

എണ്ണയും ടയറും സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് നാലിനാണ് ബെയ്‌റൂട്ടിനെ നടുക്കിയ ഇരട്ട സ്‌ഫോടനങ്ങൾ ഉണ്ടായത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന 3,000 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതോടെ ഒരു നഗരമാകെ കത്തിചാമ്പലാവുകയായിരുന്നു. 

180 പേര്‍ കൊല്ലപ്പെടുകയും 6,000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശമാണ് ഉഗ്രസ്‌ഫോടനം വിതച്ചത്. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും 30 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ENGLISH SUMMARY:Another blast in Beirut
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.