Web Desk

ചെന്നൈ

May 10, 2020, 7:35 pm

തമിഴ്നാട് അപകടം: മലയാളി വിദ്യാര്‍ത്ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം

Janayugom Online

തമിഴ്നാട്ടിലെ കരൂരില്‍ ഇന്ന് ഉച്ചയോടെ വാഹനാപകടത്തില്‍ പെട്ട മലയാളി വിദ്യാര്‍ത്ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം. കോട്ടയം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും കരൂര്‍ ജില്ലാ അധികൃതരുമായും വിദ്യാര്‍ത്ഥികളുമായും സംസാരിച്ചിരുന്നു. ബംഗളുരുവില്‍ നിന്ന് കോട്ടയത്തേക്ക് നഴ്സിങ്, ഐടി വിദ്യാര്‍ത്ഥികളുമായി വന്ന മിനി ബസ് എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.

ENGLISH SUMMARY: anoth­er bus arranged for tamil­nadu bus acci­dent student

YOU MAY ALSO LIKE THIS VIDEO