24 April 2024, Wednesday

Related news

March 20, 2024
March 20, 2024
March 13, 2024
February 17, 2024
February 12, 2024
January 15, 2024
December 21, 2023
December 18, 2023
December 15, 2023
November 24, 2023

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം

Janayugom Webdesk
June 13, 2022 6:48 pm

തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡിമരണം. തിരുവള്ളൂര്‍ സ്വദേശി എസ് രാജശേഖര്‍ ആണ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് കസ്റ്റഡിമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം ഇത്തരം സംഭവങ്ങളുടെ പേരില്‍ പൊലീസിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊടുങ്ങൈയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കുറ്റകൃത്യത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് രാജശേഖറിനെ വിളിപ്പിച്ചത്. തുടര്‍ന്ന് മരിച്ച വിവരമാണ് പുറംലോകം അറിഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ല മരണകാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വീട്ടില്‍ അതിക്രമിച്ചു കയറല്‍, മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാജശേഖര്‍ കൊടുങ്ങൈയ്യൂര്‍ കേസില്‍ കുറ്റക്കാരനാണെമന്ന് സംശയിക്കുന്നതിനാലാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശേഷം പ്രതി കുറ്റം ചെയ്തെന്ന് സമ്മതിച്ചതായും തളര്‍ച്ച തോന്നുന്നതായി പറഞ്ഞതായും പൊലീസ് അറിയിച്ചു.

Eng­lish summary;Another cus­tody death in Tamil Nadu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.