13 December 2025, Saturday

Related news

December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
November 30, 2025
November 26, 2025
November 25, 2025
November 25, 2025

വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശി

Janayugom Webdesk
തിരുവനന്തപുരം
November 5, 2025 11:55 am

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57‑കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞദിവസം കൊല്ലം പാലത്തറയിൽ നിന്നുള്ള 65കാരൻ ചികിത്സക്കിടെ മരിച്ചിരുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിക്ക് കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു.

ഒക്ടോബറിൽ മാത്രം സംസ്ഥാനത്ത് 65 കേസുകളാണ് സ്ഥിരീകരിച്ചത്. 12 പേരാണ് കഴിഞ്ഞമാസം മരിച്ചത്. ഈ വർഷം 32 പേർ മരിച്ചിരുന്നു. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.