പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് വായ്പ തരപ്പെടുത്തി പണം തട്ടിയ കേസില്‍ ഡല്‍ഹി സ്വദേശിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ഭുവനേശ്വര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.
ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ നീരജ് കുമാറിനെ അടുത്ത ദിവസം ഒഡീഷയിലേക്ക് കൊണ്ടുപോകും. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഭുവനേശ്വര്‍ ബ്രാഞ്ചാണ് പരാതി നല്‍കിയത്. കെപി സൊലൂഷന്‍സ് എന്ന കമ്പനിയുടെ പേരിലാണ് വായ്പകള്‍ അനുവദിച്ചത്. കെപി സൊലൂഷന്‍സിന്റെ കാളിപ്രസാദ് മിശ്രയും കേസില്‍ പ്രതിയാണ്.
2017 കാലത്ത് വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പിഎന്‍ബിയുടെ ബാപുജി നഗര്‍ ബ്രാഞ്ചില്‍നിന്ന് 250 ലക്ഷം രൂപ വായ്പ ഇനത്തില്‍ കൈപ്പറ്റിയെന്നാണ് കേസ്. ഉടമകളറിയാതെ അവരുടെ ഭൂമിയും മറ്റ് സ്വത്തുക്കളും ജാമ്യം നല്‍കിയാണ് വായ്പ തരപ്പെടുത്തിയത്.
2013–16 കാലത്ത് ഇതേ ബ്രാഞ്ചിലാണ് നീരജ് കുമാര്‍ ജോലി ചെയ്തിരുന്നത്. ഇതേ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ ബിരേന്ദ്ര കുമാര്‍ പട്‌നായികുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. 2016ല്‍ നീരജ് ബാങ്കിലെ ജോലി അവസാനിപ്പിച്ചുവെങ്കിലും ബാങ്ക് ജോലിക്കാരനെന്ന മട്ടില്‍ പിന്നീടും ബാങ്കിനുള്ളില്‍ ജീവനക്കാര്‍ക്കൊപ്പം ഇരുന്നാണ് തട്ടിപ്പിനുളള സാഹചര്യമൊരുക്കിയത്.
English summary;Another loan fraud in PNB: One arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.