28 March 2024, Thursday

വീണ്ടും റെക്കോഡ് തകര്‍ച്ച: ഡോളറിന്‌ 82.32 രൂപ

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2022 10:59 am

വീണ്ടും റെക്കോഡ് തകർച്ച നേരിട്ട ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 82 കടന്നു. വെള്ളിയാഴ്ച ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ 82.19ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് മൂല്യം 82.33ലേക്ക് ഇടിഞ്ഞു. മുൻ ദിവസത്തെ അവസാനനിരക്കായ 81.95ൽനിന്ന്‌ 38 പൈസയാണ് തുടക്കത്തിൽ രൂപയ്ക്ക് നഷ്ടമായത്. പിന്നീട് വ്യാപാരത്തിനിടയിൽ മൂല്യം 82.39 നിലവാരത്തിലേക്ക് താണ്‌ നഷ്ടം 44 പൈസയായി വർധിച്ചു.

ഒടുവിൽ 37 പൈസ നഷ്ടത്തിൽ 82.32ൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന്‌ ഫെഡറൽ റിസർവ്‌ ​ഗവർണർ ക്രിസ്റ്റഫർ വാലർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇത്‌ ഡോളറിന്‌ ഗുണമായപ്പോൾ ഇന്ത്യൻ വിപണിയിൽനിന്ന്‌ നിക്ഷേപകർ പിൻവാങ്ങിയത്‌ രൂപയ്‌ക്ക്‌ പ്രഹരമായി. അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും ദോഷമായി. ഈ വർഷം 10.5 ശതമാനത്തോളമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്

Eng­lish Summary:
Anoth­er record break: 82.32 rupees per dollar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.