21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 18, 2025
January 10, 2025
January 10, 2025
January 10, 2025
January 8, 2025
January 8, 2025
January 5, 2025
January 5, 2025
January 4, 2025

ഓസീസിന് വീണ്ടും തിരിച്ചടി സ്മിത്തിനും പരിക്ക്

Janayugom Webdesk
അഡ്‌ലെയ്ഡ്
December 3, 2024 11:14 pm

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെ നാളെയിറങ്ങാനിരിക്കെ ഓസ്ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ കൈവിരലുകള്‍ക്ക് പരിക്കേറ്റു. തൊട്ടുപിന്നാലെ താരം പരിശീലനം തുടരാതെ മടങ്ങുകയും ചെയ്തു. 

പരിശീലന സെഷനിടെ മാര്‍നസ് ലബുഷെയ്‌നെതിരെ ത്രോഡൗണുകള്‍ എടുക്കുന്നതിനിടെ സ്മിത്തിന്റെ വലത് തള്ളവിരല്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഓസീസ് മെഡിക്കല്‍ സംഘം നെറ്റ്‌സില്‍ പ്രവേശിക്കുകയും താരത്തെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശീലനം തുടരാനാവാതെ സ്മിത്ത് മടങ്ങുകയും ചെയ്തു. നാളെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ താരമിറങ്ങുമോയെന്ന് വ്യക്തമല്ല. നേരത്തെ പേസറായ ജോഷ് ഹെയ്സല്‍വുഡിനും പരിക്കേറ്റിരുന്നു. താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് ഇരുവരുടെയും പരിക്ക് തിരിച്ചടിയാകും. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സ്മിത്തിന് രണ്ട് ഇന്നിങ്സിലും തിളങ്ങാനായിരുന്നില്ല. ഇതിനിടെ സ്മിത്തിനെയും ലാബുഷെയ്നിനെയും രണ്ടാം ടെ­സ്റ്റില്‍ പുറത്തിരുത്തണമെന്നുപോലും ആവശ്യമുയര്‍ന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.