ട്രെയിൻ തട്ടി അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. അസ്സാം ഗോലാഹട്ട് ജില്ലയിൽ സമുക്ക്ജാൻ ബുക്കിയാൽ ഗ്രാമത്തിൽ ദിഗന്തോ (25) ആണ് മരിച്ചത്. അരൂർ വ്യവസായ മേഖലയിലെ അലുമിനിയം ഫേബ്രിക്കേഷൻ മെറ്റൽ കോട്ടിംഗ് കമ്പിനിയായ ‘സൺ മെറ്റൽ കോട്ടിലെ ജീവനക്കാരനായിരുന്നു. തീരദേശ റെയിൽപാതയിൽ അരൂർ സെന്റ് ആഗസ്റ്റിൻസ് പള്ളി സിമിത്തേരി ക്ക് സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം. പുതിക്കായി നിർമ്മിക്കുന്ന അരൂർ, കുമ്പളം റെയിൽപാതയിലെ നിർമ്മാണ തൊഴിലാളികളാണ് ആദ്യം കണ്ടത്. അരൂർ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയി ലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.