4 October 2024, Friday
KSFE Galaxy Chits Banner 2

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

Janayugom Webdesk
ശ്രീനഗര്‍
July 9, 2024 11:25 pm

ജമ്മുകശ്മീരിലെ ദോഡയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. ഗോളി-ഗഡി വനമേഖലയിലായിരുന്നു സംഭവം. സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈ­ന്യം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ കശ്മീരിലുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. 

അതേസമയം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണമുണ്ടായ കഠ്‌വയില്‍ അക്രമികളെ കണ്ടെത്താനുള്ള തെരച്ചില്‍ സൈന്യം ഊര്‍ജിതമാക്കി. സൈ­നിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഠ്‌വ ജില്ലയിലെ മച്ചേഡി മേഖലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. പട്രോളിങ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു.

ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് തിരച്ചിലിനായി എലൈറ്റ് പാരാ ട്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ഭീകരരെ പിടികൂടാൻ സൈന്യം മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് അറിയിച്ചു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ടശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരില്‍ കഴിഞ്ഞ 36 മാസമായി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 44 ജവാന്മാര്‍ വീരമൃത്യു വരിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Anoth­er ter­ror­ist attack in Kashmir

You may also like this video

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.