പാകിസ്ഥാനനുവേണ്ടി ചാരവൃത്തി നടത്തിയതിന് മറ്റൊരു യൂട്യൂബര്‍ കൂടി പിടിയിലായി, പഞ്ചാബ് സ്വദേശിയും ജാന്‍മഹല്‍ വീഡിയോ എന്ന യുട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത് ട്രാവല്‍ വ്‌ളോഗറായ ജ്യോതി മല്‍ഹോത്ര ചാരവൃത്തിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സമാനമായ കുറ്റത്തിന് മറ്റൊരു യൂട്യൂബര്‍ കൂടി പിടിയിലായിരിക്കുന്നത്. പഞ്ചാബിലെ രൂപ്‌നഗറില്‍നിന്ന് പഞ്ചാബ് പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്.
പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി അടുപ്പംപുലര്‍ത്തിയിരുന്ന പാക് ചാരന്മാരുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ജസ്ബീര്‍ സിങ്ങിന്റെ ഫോണില്‍ ഒട്ടേറെ പാകിസ്ഥാന്‍ നമ്പറുകള്‍ സേവ് ചെയ്തിക്കുന്നതായും ആരോപിക്കുന്നു. ജസ്ബീർ സിങ്ങിൻ്റെ യൂട്യൂബ് ചാനലിന് ഒരുമില്യണിലേറെ സബ്സ്ക്രൈബേഴ്സുണ്ട്. ജ്യോതി മല്‍ഹോത്രയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷുമായും ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടായിരുന്നതായും ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.