ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ, ‘ആന്‍തേ 2019’ ഒക്‌റ്റോബര്‍ 20ന്

Web Desk
Posted on September 28, 2019, 7:17 pm

കൊച്ചി : ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് നടത്തുന്ന വാര്‍ഷിക സ്‌കോളര്‍ഷിപ്പ് പരീക്ഷയായ ആകാശ് നാഷ്ണല്‍ ടാലന്റ് എക്‌സാം (ആന്‍തേ) യുടെ പത്താമത് പതിപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയിലൊട്ടാകെ ഒക്‌റ്റോബര്‍ 20, ഞായറാഴ്ച്ചയാണ് പരീക്ഷ. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ വഴിയൊരുക്കുന്ന പരീക്ഷയാണിത്. 812 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. 2010 ല്‍ ആരംഭിച്ച, ആന്‍തേയില്‍ ഇതുവരെ 15.61 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 2018 ല്‍ മാത്രം 3 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്‌റ്റോബര്‍ 15.