July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ആന്റി ബോഡി ടെസ്റ്റ്; എന്താണ് ആന്റിബോഡി ടെസ്റ്റ്?

Janayugom Webdesk
June 7, 2020

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് വേണ്ടി ആന്റിബോഡി ടെസ്റ്റുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടെസ്റ്റിന്റെ ആദ്യ ഘട്ടത്തിൽ പതിനായിരം പേരിലാണ് പരിശോധന നടത്തുന്നത്.ആശുപത്രികളിൽ ചികിത്സയിലുള്ള ജലദോഷപ്പനിയുള്ള മുഴുവൻ പേരെയും പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് ടെസ്റ്റിംഗ് മാർഗരേഖ ഇറക്കി.

സംസ്ഥാനത്ത് നിലവിൽ 14000 കിറ്റുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ കിറ്റുകളെത്തുന്നതോടെ ആന്റിബോഡി പരിശോധന വ്യാപിക്കാനാണ് തീരുമാനം. ഗുരുതര ശ്വാസകോശ രോഗമുള്ളവർ, ജലദോഷപ്പനിയുള്ള ആശുപത്രികളിലെ കിടപ്പ് രോഗികൾ, ചികിൽസയ്ക്കായി കൺണ്ടെയ്മെന്റ് സോണിൽ നിന്ന് വരുന്നവർ, അതിഥി തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, തുടങ്ങിയവരെ പരിശോധിക്കണം. ചികിൽസ തേടുന്നവരിൽ ജലദോഷ പനിയുള്ള ഗർഭിണികൾ , 60 വയസ് കഴിഞ്ഞവർ എന്നിവരേയും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളേയും നിർബന്ധമായും പരിശോധിക്കണം.

എന്താണ് ആന്റിബോഡി ടെസ്റ്റ്

രക്ത പരിശോധാനയിലൂടെ കോവിഡ് ബാധയെ തിരിച്ചറിയുന്ന രീതിയാണ് ആന്റിബോഡി ടെസ്റ്റ്. വിരൽ തുമ്പിൽ നിന്ന് രക്തമെടുത്തുള്ള പരിശോധനയിൽ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഫലമറിയാം. രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കും. മുൻപ് രോഗബാധയുണ്ടോ എന്നും ഈ ആന്റി ബോഡി പരിശോധനയിലൂടെ തിരിച്ചറിയാം.

ENGLISH SUMMARY: anti body test in Ker­ala from Mon­day onward

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.