ആന്റിബോഡി പരിശോധനയുടെ ഫലം പുറത്തുവന്നു: പെന്നാനി താലൂക്കിന് നേരിയ ആശ്വാസം

Web Desk

മലപ്പുറം

Posted on July 01, 2020, 9:42 pm

കോവിഡ് 19 സാമൂഹ്യ വ്യാപന ഭീഷണി നിലനില്‍കുന്ന പെന്നാനി താലൂക്കില്‍ നടത്തുന്ന ആന്റിബോഡി പരിശോധനയുടെ ആദ്യഘട്ട ഫലം പുറത്തുവന്നു. തിങ്കളാഴ്ച്ച പരിശോധനയ്ക്ക് വിധേയരായ 163 പേര്‍ക്കും വെെറസ് ബാധയില്ല.

കച്ചവടക്കാര്‍, പൊലീസുകാര്‍,ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 1500 പേരെയാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസം പെന്നാനി താലൂക്കില്‍ തിങ്കളാഴ്ച്ച വരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. പെന്നാനി താലൂക്കിലെ ഒമ്പത് വാര്‍ഡുകളും നഗരസഭയും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ആളുകള്‍ക്കു പുറത്തിറങ്ങാൻ അനുമതിയില്ല. പൊലീസിന്റെ സഹായത്തോടെ അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും.

Eng­lish sum­ma­ry: Anti body test results

You may also like this video: