23 April 2024, Tuesday

സിഎഎ വിരുദ്ധ നാടകം; കുട്ടികളെ ചോദ്യംചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Janayugom Webdesk
ബംഗളുരു
September 4, 2021 8:59 pm

പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ച സ്കൂള്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് കര്‍ണാടക ഹെെക്കോടതി.വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തത ഉദ്യോഗസ്ഥര്‍ ജുവനെെല്‍ നിയമ ലംഘനം നടത്തിയെന്നാണ് കോടതിയുടെ നിരീക്ഷണം. അധ്യാപകരുടെയോ മാതാപിതാക്കളുടെയോ അഭാവത്തിൽ വിദ്യാർത്ഥികളെ ചോദ്യം ചെയ്തുകൊണ്ട് പൊലീസ് ജുവനെെല്‍ നിയമം ലംഘിച്ചുവെന്ന് കാണിച്ച് അഭിഭാഷകനും മനുഷ്യാവകാശ സംഘടനയും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ശത്രുതാപരമായ അന്തരീക്ഷത്തിൽ ചോദ്യം ചെയ്യുന്നത് കുട്ടികളുടെ മാനസിക ക്ഷേമത്തെ ബാധിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം.


ഇതുംകൂടി വായിക്കൂ:പ്രതിഷേധം കുറ്റമല്ല, സിഎഎയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ അഞ്ചുപേര്‍ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍: ജാമ്യം അനുവദിച്ച് കോടതി


പൊലീസ് യൂണിഫോമില്‍ തോക്കുള്‍പ്പെടെയാണ് ഉദ്യോഗസ്ഥര്‍ കുട്ടികളെ ചോദ്യം ചെയ്തത്. ഇത് കുട്ടികളുടെ അവകാശങ്ങളുടേയും ജുവനെെല്‍ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകളുടേയും ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.


ഇതുംകൂടി വായിക്കൂ:മഹാമാരിക്കിടയിലും ഗൂഢലക്ഷ്യത്തോടെ സിഎഎ


കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചു കൊണ്ട് നാടകം നടത്തിയിരുന്നു. നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപമാനിച്ചുവെന്നായിരുന്നു പൊലീസിന്റെ ആരോപണം. നാല്,അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളാണ് നാടകത്തില്‍ അഭിനയിച്ചത്. കുട്ടികളുടെ ഒപ്പം അഭിനയിച്ച സ്കൂളിലെ അധ്യാപകയേയും ഒരു വിദ്യാര്‍ത്ഥിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
eng­lish summary;Anti-CAA dra­ma; Action against offi­cers for ques­tion­ing children
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.