കർണാടകയിലെ ബിദാറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥികൾ നാടകം കളിച്ചതിന് പൊലീസ് അറസ്റ്റു ചെയ്ത പ്രധാനധ്യാപികയ്ക്കും രക്ഷിതാവിനും ജാമ്യം ലഭിച്ചു. സ്കൂളിലെ പ്രധാനധ്യാപിക ഫരീദാ ബീഗത്തിനും നാടകം കളിച്ച വിദ്യാർത്ഥികളിലൊരാളുടെ അമ്മ നസ്ബുന്നീസ മിൻസയ്ക്കുമാണ് ജാമ്യം ലഭിച്ചത്.
പ്രിൻസിപ്പൽ സെഷൻ കോർട്ട് ജഡ്ജാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും ആൾജാമ്യവും നൽകിയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. രാജ്യദ്രോഹം കുറ്റം ചുമത്തിയായിരുന്നു ഇരുവരെയും കർണാടക പൊലീസ് അറസ്റ്റുചെയ്തത്.
കർണാടകയിലെ ബിദാറിലെ ഷഹീൻ സ്കൂളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥികൾ നാടകം കളിച്ച് പ്രതിഷേധിച്ചതിനെതിരെയായിരുന്നു കേസ്. ജനുവരി 21ന് സ്കൂൾ വാർഷിക ദിനത്തിലായിരുന്നു വിദ്യാർത്ഥികളുടെ നാടകം അരങ്ങേറിയത്. നാടകം കളിച്ച് ദിവസങ്ങൾക്ക് ശേഷം ഷഹീൻ എഡ്യുക്കേഷൻ ഇൻസ്റ്റിട്ട്യൂട്ട് മാനേജ്മെന്റിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് നാടകം കളിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരന്തരം സ്കൂളിലെത്തുകയും വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
English Summary; Anti- CAA school Play; Parent and Headmistress Released On Bail
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.