Web Desk

ന്യൂഡൽഹി

January 18, 2020, 12:11 pm

കൊടും തണുപ്പിലും ചൂടാറാതെ ഷാഹിൻ ബാഗിലെ അമ്മമാരുടെ സമരം

Janayugom Online

ഡൽഹിയിലെ കൊടും തണുപ്പിലും ചൂടാറാതെ ഷാഹിൻ ബാഗിലെ അമ്മമാരുടെ സമരം. പൗരത്വ നിയമഭേദഗതിക്കെതിരെ ഒരു കൂട്ടം അമ്മമാർ രാപ്പകൽ തെരുവിൽ സമരം ചെയ്യുകയാണ്. മതേതര പ്രതീകങ്ങൾ ഉയർത്തിയാണ് ഒരു മാസത്തിലേറെയായി അമ്മമാർ സമരം ചെയ്യുന്നത്. നൂറു വർഷത്തിനിടയിലെ കൊടും തണുപ്പിന് പോലും അമ്മമാരുടെ സമരാവേശത്തെ തളർത്താനായിട്ടില്ല.

പത്ത് അമ്മമാരായിരുന്നു നോയിഡയിലെ കാളിന്ദികഞ്ച് റോഡിൽ ആദ്യം പ്രതിഷേധം ആരംഭിച്ചത്. ഒരു മാസം പിന്നീടുമ്പോൾ നൂറു കണക്കിന് അമ്മമാരാണ് സമര പന്തലിലേക്ക് വന്നു ചേർന്നത്. മുദ്രാവാക്യം വിളിച്ചും പാട്ടു പാടിയും അഭിവാദ്യമർപ്പിച്ചും രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് നിരവധി ആളുകളാണ് ഇവിടേയ്ക്ക് വരുന്നത്.

ഈ രാജ്യം പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നുവെന്ന മുദ്രാവാക്യവുമായി രാജ്യത്തിന്റെ വലിയ ഭൂപടം തുടങ്ങി സമർപ്പത്തലിന് പുറത്തു പ്രതിഷേധത്തെരുവിൽ മതേതര ഇന്ത്യയുടെ മാതൃകകളുമുണ്ട്. എണ്‍പത് പിന്നിട്ട ബാല്‍ക്കീസുമ്മയും തൊണ്ണൂറു വയസ്സുള്ള മെഹറുന്നിസയുമടക്കം രാവും പകലും ഈ തെരുവിലുണ്ട്. കരുത്തരായ അമ്മമാരെന്നാണ് ജനങ്ങള്‍ അവരെ വിളിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും ബിഹാറിലെ പാറ്റ്നയിലും കൊല്‍ക്കത്തയിലും ഷാഹിന്‍ ബാഗ് മോഡല്‍ സമരം തുടങ്ങിയിട്ടുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രദേശത്തെ പുരുഷന്മാരും മറ്റ് സന്നദ്ധ സംഘടനങ്ങളും രംഗത്തുണ്ട്. സമരക്കാർക്ക് വൈദ്യസഹായവുമായി സ്വമേധയാ എത്തിയ ഡോക്ടർമാരുടെ സംഘവും ഭക്ഷണവും മറ്റുമെത്തിക്കുന്നു.

Eng­lish summary:CAA protest lead by Del­hi mothers

YOU MAY ALSO LIKE THIS VIDEO