26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 14, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 3, 2025
January 2, 2025
January 1, 2025

സ്കൂളുകളില്‍ ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ പദ്ധതികള്‍

പി എസ് ‌രശ്‌മി
തിരുവനന്തപുരം
June 6, 2023 8:46 pm

പുതിയ അധ്യയന വര്‍ഷത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ശക്തമാക്കാന്‍ കൂടുതല്‍ പദ്ധതികള്‍. ജില്ലാതലത്തിലും സ്കൂള്‍തലത്തിലും രൂപീകരിച്ച ജനജാഗ്രതാസമിതികള്‍ ഈ അധ്യയന വര്‍ഷം കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കിയിട്ടുണ്ട്. സ്കൂളിന്റെ സമീപ പ്രദേശങ്ങളിലുളള കടകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് ലഹരി വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ക്കൊപ്പം സ്കൂള്‍തല ജാഗ്രതാ സമിതിയുമായി ചേര്‍ന്നുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസം, റഫറല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സ്കൂളുകള്‍ക്ക് സഹായവും ഒരുക്കും.

സ്കൂള്‍ പരിസരത്തെ ലഹരിവസ്തുക്കളെ സംബന്ധിച്ചുളള പരാതികളും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങളും രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കാന്‍ നിലവില്‍ സംവിധാനമുണ്ട്. ഇതുകൂടാതെ ലഹരി ഉപയോഗം മൂലം വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും പെരുമാറ്റ വൈകല്യങ്ങളും നേരിട്ട് എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലഹരി ബോധവല്‍ക്കരണ പ്രവര്‍ത്തനമായ കാവലാള്‍ പരിപാടിയുടെ ഭാഗമായി 1394 ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റുകള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിക്കും.

ഓരോ ജില്ലയില്‍ നിന്നും 10 വീതം സ്കൂളുകളെ തിരഞ്ഞെടുത്ത് ഈ സ്കൂളുകളിലും പ്രദേശത്തും കൂടുതല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിവിരുദ്ധ പദ്ധതികള്‍ക്കും ഊന്നല്‍ നല്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പിടിഎ, മദര്‍ പിടിഎ യോഗങ്ങള്‍ വിളിച്ചുകൂട്ടി രക്ഷാകര്‍തൃ ബോധവല്‍ക്കരണം നടപ്പിലാക്കുന്നതും വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ 14 റിഹാബിലിറ്റേഷന്‍ സെന്ററുകളും സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുളള രണ്ട് റിഹാബിലിറ്റേഷന്‍ സെന്ററും കൂടാതെ സന്നദ്ധസംഘടനകള്‍ നടത്തുന്ന സെന്ററുകളുടെ സേവനവും കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്തും.

ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിലുളള അഡോളസെന്‍സ് സെന്ററുകളുടെ സേവനവും പ്രയോജനപ്രദമാകുന്നവിധം സംയുക്ത നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എസ്‌ഇആര്‍ടിയുമായി സഹകരിച്ച് പാഠ്യപദ്ധതി രൂപീകരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മൊഡ്യൂള്‍ എസ്‌ഇആര്‍ടി തയ്യാറാക്കും. ഇതിനായി ആദ്യഘട്ടത്തില്‍ കുറച്ച് ജില്ലകളിലെ അധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള പരിശീലനം നടപ്പിലാക്കും. എക്സൈസ്, പൊലീസ്, ആരോഗ്യം, വനിതാ ശിശുവികസനം, സാമൂഹ്യനീതി വകുപ്പുകള്‍, വിമുക്തി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 2023–24 സാമ്പത്തിക വര്‍ഷം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം 75 ലക്ഷം രൂപയാണ് വിദ്യാഭ്യാസ വകുപ്പ് നീക്കിവച്ചിരിക്കുന്നത്.

Eng­lish Sum­ma­ry:  anti-drug vig­i­lance in schools
You may also like this video

 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.