15 April 2024, Monday

‘ലഹരി വിരുദ്ധ അമ്പലപ്പുഴ’ 
ജനകീയ ക്യാമ്പയിന് തുടക്കമാകുന്നു

Janayugom Webdesk
അമ്പലപ്പുഴ
October 15, 2022 11:48 am

“ലഹരി വിരുദ്ധ അമ്പലപ്പുഴ” ജനകീയ ക്യാമ്പയിന് തുടക്കമാകുന്നു. ജനപ്രതിനിധികളുടെയും, വിവിധ വകുപ്പുകളുടെയും, വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് ലഹരിക്കെതിരായ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 17 ന് രാവിലെ 10.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും.

പറവൂർ ഇ എം എസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ എച്ച് സലാം എം എൽ എ അധ്യക്ഷനാകും. യുവജനങ്ങളിലും വിദ്യാർത്ഥികളിലും വ്യാപകമാകുന്ന മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുന്നതിനുളള ക്യാമ്പയിന്റെ ഭാഗമായി ആലോചനാ യോഗം ചേർന്നു. വിവിധ തരത്തിൽ ഏറ്റെടുക്കേണ്ട ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, പഞ്ചായത്ത് പ്രസിഡന്റുമായ സജിത സതീശൻ, പി ജി സൈറസ്, എസ് ഹാരിസ്, കെ കവിത, വൈസ് പ്രസിഡന്റുമാരായ വി എസ് മായാദേവി, പി രമേശൻ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പ്രശാന്ത്ബാബു, അമ്പലപ്പുഴ ഡി വൈ എസ് പി ബിജു. വി നായർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ പ്രസാദ്, ജനപ്രതിനിധികൾ, എ ഇ ഒ എം കെ ശോഭന, സ്കൂൾ കോളേജ് പ്രിൻസിപ്പാൾ മാർ, എച്ച് എം മാർ, പിടിഎ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ‑സാമൂഹിക‑സാംസ്കാരിക- സംഘടനാ പ്രതിനിധികൾ, സ്പോർട്സ് സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർ പേഴ്സൺ സൗമ്യാ രാജ് സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.