19 April 2024, Friday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023

എംബിബിഎസ് പാഠപുസ്തകങ്ങളിലെ എല്‍ജിബിടിക്യു വിരുദ്ധ പാഠഭാഗങ്ങള്‍ ഉടന്‍ നീക്കണം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 8, 2021 5:02 pm

എംബിബിഎസ് പാഠപുസ്തകങ്ങളിലെ എല്‍ജിബിടിക്യൂ വിരുദ്ധവും അശാസ്ത്രീയവുമായ പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ മെഡിക്കല്‍ എജുക്കേഷന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി കേരള ഹൈക്കോടതി. എന്‍ജിഒകള്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എസ്മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാക്കാലുള്ള പരാമര്‍ശം നടത്തിയത്. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഉടന്‍ തന്നെ മെഡിക്കല്‍ എജുക്കേഷന്‍ ബോര്‍ഡ് ഇതില്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് നടപടിയെടുക്കണമന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി കോടതി തീര്‍പ്പാക്കി. ക്വീയര്‍റിഥം, ദിശ തുടങ്ങിയ എന്‍ജികളാണ് അഭിഭാഷകന്‍ ലഗിത് ടി കോട്ടക്കലിന്റെ പ്രതിനിധീകരിച്ച് വിഷയത്തില്‍ ഇടപെട്ടത്.

മെഡിക്കല്‍ പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ക്കെതിരെ നേരത്തെയും എന്‍ജിഒകള്‍ രംഗത്തെത്തിയിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളായിട്ടുള്ള ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ നടക്കുന്ന കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.

ENGLISH SUMMARY:Anti-LGBTQ texts in MBBS text­books should be removed imme­di­ate­ly: High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.