Web Desk

June 04, 2020, 9:53 am

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍സ് പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന

Janayugom Online

ജനീവ: ഹൈഡ്രോക്സിക്ലോറോക്വിന്‍സ് പരീക്ഷണം കൊറോണ പ്രതിരോധിക്കാന്‍ ഫലപ്രദമാണോ എന്ന പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നാണിത്.

കഴിഞ്ഞ മാസം 25ന് ഇതിന്റെ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിരുന്നു. സുരക്ഷാ പുനഃപരിശോധനയ്ക്ക് ശേഷം ഇവ തുടരാമെന്നും അറിയിച്ചിരുന്നു.

ഇത് സാധാരണയായി വാതരോഗങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. കൊവിഡ് രോഗികളില്‍ ഇതിന്റെ ഉപയോഗം മരണനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിരുന്നതായി ലോകാരോഗ്യസംഘടനാ മേധാവി ടെഡ‍്രോസ് അധാനം ഘെബ്രെയെസെസ് പറഞ്ഞു. പരീക്ഷണ ചട്ടങ്ങളില്‍ യാതൊരു പരിഷ്കാരവും ആവശ്യവുമില്ലെന്ന് പുനഃപരിശോധന സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം തുടര്‍ന്നും സമിതിയുടെ നിരീക്ഷണം ഉണ്ടാകും.

ലോകമെമ്പാടും നിന്നുള്ള 3,500 രോഗികളെ പരീക്ഷത്തിന് വിധേയമാക്കും.

eng­lish sum­ma­ry: Anti-Malar­ia Drug Hydrox­y­chloro­quine’s Coro­n­avirus Tri­als To Resume: WHO

you also may like this video