ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ അപകടത്തില്‍ ആക്കുകയാണെന്ന് ദി ഇക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തകര്‍ക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണ് ഇത്തവണത്തെ കവര്‍ സ്റ്റോറിയെന്ന് ഇക്കണോമിസ്റ്റ് ട്വീറ്റില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയവ വിവാദമായതിന് പിന്നാലെയാണ് മാസിക രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ വിഭാഗീയത സൃഷ്ടിക്കുകയാണ് മോഡിയെന്നും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് ശ്രമമെന്ന് രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്ലീം ജനത ഭയക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നേട്ടങ്ങള്‍ കൊയ്യുകയാണ്. രാജ്യത്തെ യഥാര്‍ഥ പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കും.
ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടായ തിരിച്ചടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ നീക്കങ്ങള്‍ എന്നും ലേഖനം വിശദീകരിക്കുന്നു. അതേസമയം മാസികയ്ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
English summary:Anti-national Economist’: Twitter reacts to the magazine’s new cover on PM Modi’s Citizenship Act
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.