പന്ത്രണ്ടാം ക്ലാസുകാരന്റെ ആത്മഹത്യ; ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ്, ഹോസ്റ്റൽ ജീവനക്കാരടക്കം 15 പേർ അറസ്റ്റിൽ

Web Desk

ചന്ദ്രാപൂര്‍

Posted on January 22, 2020, 2:28 pm

പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി സ്കൂൾ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരടക്കം 15 പേർ അറസ്റ്റിൽ. നാല് ഹോസ്റ്റല്‍ ജീവനക്കാരും ഹോസ്റ്റൽ അന്തേവാസികളായ പതിനൊന്ന് വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായത്. ഇവർ ഒരു വർഷമായി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക ശാരീരിക പീഡനത്തെ തുടര്‍ന്നായിരുന്നു കുട്ടി ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാത്രിയില്‍ ഹോസ്റ്റല്‍ മുറിയിലെ താഴത്തെ നിലയില്‍ ഒരു ഇരുമ്ബ് തൂണില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കുട്ടിയുെട മൃതദേഹം കണ്ടെത്തിയത്. ചന്ദ്രാപ്പൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥി ഏഴു വര്‍ഷമായി ഹോസ്റ്റലിലാണ്. എന്നാൽ മരണത്തിന്റെ കാരണം ആദ്യം കണ്ടെത്താൻ സാധിക്കാതിരുന്ന പൊലീസ് കുട്ടിയുെട ഹോസ്റ്റൽ മുറി പരിശോധിച്ചപ്പോൾ ചുമരിൽ കുറിച്ചിട്ടിരിക്കുന്ന ചില വാക്കുകൾ കണ്ടെത്തുകയും തുടർന്നുള്ള അന്വേഷണത്തിൽ സംഭവത്തിന്റെ ചുരുളഴിയുകയുമായിരുന്നു.

you may also like this video;

കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പയ്യനെ ക്രൂരമായ മാനസീക ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു എന്ന് സൂചന നൽകുന്ന തെളിവുകളാണ് പൊലീസ് വിദ്യാത്ഥിയുടെ മുറിയിൽ നിന്നും കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ ബുക്കിൽ സൂക്ഷിച്ചിരുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. അന്തേവാസികൾക്ക് പുറമേ ഹോസ്റ്റല്‍ സ്റ്റാഫുകളും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ വരെ പന്ത്രണ്ടാം ക്ലാസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നതായി കുറിപ്പിൽ പറയുന്നു.

സംഭവത്തില്‍ എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ എട്ടോളം വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ആത്മഹത്യാ പ്രേരണാകുറ്റം, പ്രകൃതി വിരുദ്ധ ലൈംഗികത തുടങ്ങി പോക്‌സോയിലെ വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ഹോമിലേക്കും പ്രായപൂര്‍ത്തിയായ നാലു പ്രതികളെ പോലീസ് കസ്റ്റഡിയിലേക്കും വിട്ടു.

you ‚may also like this video;