കൊറോണ വൈറസ് ചികിത്സയ്ക്കായി പാരസൈറ്റ് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന കുത്തിവയ്പ്പ് മരുന്ന് ഫലപ്രദമാണെന്ന് ആസ്ട്രേലിയൻ ശാസ്ത്രജ്‍ഞർ. പാരസൈറ്റ് രോഗ ചികിത്സകൾക്കായി ഉപയോഗിക്കുന്ന ഐവർമെക്ടിൻ എന്ന മരുന്നിന് 48 മണിക്കൂറിനുള്ളിൽ കൊറോണ വൈറസുകളെ ഇല്ലാതാക്കാൻ കഴിയുമെന്ന് പരീക്ഷണങ്ങളിൽ നിന്നും വ്യക്തമായതായി മൊണാഷ് സർവകലാശാലയിലെ വൈറോളജി വിദഗ്ധർ പറഞ്ഞു.
എച്ച്ഐവി, ഡെങ്കി, ഇൻഫ്ലുവൻസ, സിക്ക വൈറസ് എന്നീ രോഗങ്ങളുടെ ചികിത്സക്ക് ഐവർമെക്ടിൻ ( C48 H74 014) ഉപയോഗിക്കുന്നുണ്ട്. കോശങ്ങളിലെ ആർഎഎ തന്മാത്രകളെ ബാധിക്കുന്ന വൈറസുകളെ ഐവർമെക്ടിന് 48 മണിക്കൂറിനുള്ളിൽ പൂർണമായി നശിപ്പിക്കാൻ കഴിയുമെന്ന് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ഡോ കെയിൽ വാഗ്സ്റ്റാഫ് പറഞ്ഞു. മനുഷ്യനിൽ പരീക്ഷണം നടത്തിയാൽ മാത്രമേ മരുന്നിന്റെ പൂർണഫലപ്രാപ്തി നിർണയിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
English Summary: Anti-parasitic drug kills the corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.