Friday
18 Oct 2019

ഡല്‍ഹിയിൽ ആന്റി സ്‌മോഗ് ഗണ്‍ പ്രയോഗം തുടങ്ങി

By: Web Desk | Thursday 21 December 2017 12:19 PM IST


രാജ്യതലസ്ഥാനത്തെ പുകമഞ്ഞ് മലിനീകരണപ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ആന്റി സ്‌മോഗ് ഗണ്‍ പ്രയോഗം തുടങ്ങി.എയര്‍ ക്വാളിറ്റിഇന്‍ഡക്‌സ് 413ആയ വസന്ത് വിഹാറിലാണ് പരീക്ഷണം നടത്തിയത്. എയര്‍ക്വാളിറ്റി ഇന്ഡക്‌സ് 300 ന് മുകളിലാണെങ്കില്‍ ഗുരുതര മലിനീകരണമെന്നാണ് വിലയിരുത്തുന്നത്. വാഹനത്തില്‍ വാട്ടര്‍ടാങ്കുമായി ഘടിപ്പിച്ച ആന്റി സ്‌മോഗ് ഗണ്‍ ഉപയോഗിച്ച് മേഖലയില്‍ പലയിടത്തും പ്രത്യേകമായി തയ്യാര്‍ ചെയ്ത ജലം സ്‌പ്രേ,യെ്തിട്ടുണ്ട്. പൊടിയും മലിനീകരണമുണ്ടാക്കുന്ന മറ്റു സംയുക്തങ്ങളും മണ്ണിലേക്ക് അടിയാന്‍ ഇടയ.ാക്കുന്ന ഈ മെഷീനിന് 20 ലക്ഷമാണ് വില. മെഷീന്‍ ഉപയോഗിച്ച് 50 മീറ്റര്‍ വരെ ഉയരത്തിലുള്ള മാലിന്യങ്ങളെ നിയന്ത്രിക്കാനാവുമെന്ന് തയ്യാറാക്കിയ ക്‌ളൗഡ്‌ടെക്കിന്റെ മാനേജിംങ് ഡയറക്ടര്‍ സുശാന്ത് സെയ്‌നി പറയുന്നു. കഴിഞ്ഞ ദിവസം ആദ്യ പരീക്ഷണം നടത്തിയ സെക്രട്ടേറിയറ്റ് വളപ്പില്‍ ഇതു കാണുന്നതിന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈനും എത്തിയിരുന്നു. സ്‌മോക്ക് ഗണ്‍ എന്ന ആശയം ചൈനയുടേതാണ്. വടക്കേഇന്ത്യയില്‍നിന്നും ശക്തമായ കാറ്റുണ്ടായാലേ ഡെല്‍ഹിയിലെ അന്തരീക്ഷം ശുദ്ധമാക്കാനാവൂ.