16 January 2025, Thursday
KSFE Galaxy Chits Banner 2

ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2023 11:02 pm

ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിയേറ്ററുകളിലും ടിവി പ്രോഗ്രാമുകളിലും ഉള്ളതുപോലെ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകവലി രംഗങ്ങള്‍ക്ക് താഴെ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന് കേന്ദ്ര നിര്‍ദേശം. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ലോക പുകയില വിരുദ്ധ ദിനത്തില്‍ 2004ലെ സിഗരറ്റ്സ് ആന്റ് അദർ ടൊബാക്കോ പ്രോഡക്ട്സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കന്‍ഡില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണം.
പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുറഞ്ഞത് 20 സെക്കൻഡിന്റെ ഓഡിയോ-വിഷ്വൽ സന്ദേശവും പരിപാടിയുടെ തുടക്കത്തിലും അവസാനവും പ്രദർശിപ്പിക്കണം. രാജ്യത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നു എന്ന 2019ലെ ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Eng­lish Sum­ma­ry; Anti-tobac­co warn­ing on OTT plat­forms too
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.