ലോക രാജ്യങ്ങളിലെ ജനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. ഇതിനെതിരെ ഒരു വാക്സിൻ കണ്ടെത്തുന്നത് വരെ രോഗം പകരാതെ ശ്രദ്ധിക്കുക മാത്രമാണ് ഏക മാർഗം.കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് എങ്ങനെ രക്ഷനേടാൻ സാധിക്കും എന്ന അന്വേഷണത്തിലാണ് പലരും.
എന്നാൽ ഈ മഹാമാരിയെ നശിപ്പിക്കാൻ കഴിയുന്ന വസ്ത്രത്തെ കണ്ടെത്താൻ സാധിച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തു. കനേഡിയന്‍ ബയോടെക് കമ്പനിയായ ഇന്റലിജന്റ് ഫാബ്രിക് ടെക്നോളജീസ് നോര്‍ത്ത് അമേരിക്കയാണ് (IFTNA) PROTX2 AV എന്ന് വിളിക്കുന്ന ഒരു ആന്റിവൈറല്‍ കെമിക്കലാണ് വികസിപ്പിച്ചെടുത്തത്.ഇതിന് പത്ത് മിനിറ്റിനുള്ളില്‍ തന്നെ തുണികളില്‍ നിന്ന് 99.9 ശതമാനം കൊവിഡ് 19വൈറസിനെ കൊല്ലാന്‍ സാധിക്കുന്നു.
24 മണിക്കൂറും ഇത് ഫലപ്രധമായ രീതിയില്‍ ഉപയോഗിക്കാനും കഴിയും. തുണിയിലുള്ള ഈ കെമിക്കല്‍ വൈറസിന്റെ പുറത്തെ ഷെല്ലിലൂടെ കയറി വൈറസ് പടരുന്നതിന് മുമ്പ് തന്നെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ആന്റിമൈക്രോബിയല്‍ തുണികള്‍ ഇതിനായി സജീവമാക്കുന്നതിന് സാധാരണയായി ഈര്‍പ്പം ആവശ്യമുണ്ട് അതിനാല്‍ തന്നെ ഈ പരീക്ഷണം എത്രമാത്രം ഫലപ്രധമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കമ്പനി സി.ഇ.ഒ ജിയാന്‍കാര്‍ലോ ബീവിസ് പറയുന്നു.
English summary; Antiviral Clothing Comes To Stop covid 19
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.