October 1, 2022 Saturday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

പൂച്ചകളിൽ കോവിഡിനെതിരായ ആന്റിബോഡി ഉല്പാദിപ്പിക്കുന്നുവെന്ന് പഠനം

Janayugom Webdesk
ന്യൂഡൽഹി:
September 23, 2020 10:10 pm

കൊറോണ വൈറസിനെ തുരത്താന്‍ പൂച്ചകള്‍ സ്വയം ആന്റിബോഡി സൃഷ്ടിക്കുമെന്ന് പഠനങ്ങൾ. പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് ബാധിച്ച നെര്‍ഗിറ്റോ എന്ന് പേരുള്ള വളര്‍ത്തുപൂച്ചയില്‍ നടത്തിയ നീരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം.
നെര്‍ഗിറ്റോയുടെ ഉടമസ്ഥർക്ക് കോവിഡ് ബാധിച്ചിരുന്നു. ശ്വാസതടസവും ശാരീരിക ബുദ്ധിമുട്ടും പ്രകടിപ്പിച്ച പൂച്ചയെ വീട്ടുകാര്‍ ബാഴ്സിലോണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനാൽ ദയാവധം നടത്താനായിരുന്നു തീരുമാനം.
അതേസമയം അതേ വീട്ടിലുള്ള മറ്റൊരു പൂച്ചയില്‍ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.

തുടര്‍ന്ന് രണ്ട് പൂച്ചകളെയും നിരീക്ഷണങ്ങള്‍ക്ക് വിധേയരാക്കി. പിന്നീടുള്ള നിരീക്ഷണത്തില്‍ നെര്‍ഗിറ്റോയില്‍ പിന്നീട് കോവിഡ് പ്രതിരോധത്തിനായുള്ള ആന്റിബോഡി സൃഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അഗ്രിഫുഡ് റിസര്‍ച്ച് ടെക്നോളജി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ലേഖനം.

ENGLISH SUMMARY: anti­body against covid cre­ate in cat

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.