ആന്റിജൻ ടെസ്റ്റിന് കേരളം; 30 മിനറ്റിനുള്ളിൽ കോവിഡ് ഫലമറിയാം

Web Desk

തിരുവനന്തപുരം

Posted on June 30, 2020, 9:05 am

സംസ്ഥാനത്ത് കോവിഡ് കണ്ടെത്താൻ ആന്റിജൻ പരിശോധന തുടങ്ങുന്നു. വെെറസ് ശരീരത്തില്‍ കയറിയാല്‍ രണ്ടാം ദിവസം തന്നെ തിരിച്ചറിയാമെന്നതാണ് പ്രത്യേകത. പ്രതിദിന പരിശോധന 15000നാക്കാൻ കൂടുതല്‍ ലാബുകള്‍ ക്രമീകരിക്കാനും ശ്രമം തുടങ്ങി.

ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അന്യവസ്തുക്കളാണ് ആന്റിജനുകള്‍. വായില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവത്തിലെ വെെറസിന്റെ പ്രോട്ടീൻ ഘടകങ്ങള്‍ തിരിച്ചറിഞ്ഞാണ് സാന്നിധ്യം കണ്ടെത്തുന്നതാണ് ആന്റിജൻ പരിശോധന രീതി.

ആന്റിജൻ പരിശോധനയില്‍ 30 മിനിറ്റിനുളളില്‍ ഫലമറിയാം. കണ്ടെയ്ൻമെന്റ് മേഖലകളിലും ആശുപത്രികളടക്കം കോവിഡ് പരിചരണ കേന്ദ്രങ്ങളിലും പരിശോധന നടത്തും. രോഗം സംശയിക്കുന്നവരുടെ ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം.ആന്റിജന്റെ സാന്നിധ്യം ചെറിയ രീതിയില്ലെങ്കിലും കാണിച്ചാല്‍ രോഗം ഉറപ്പിക്കാം. പിന്നീട് പിസിആര്‍ പരിശോധന വേണ്ട.

ENGLISH SUMMARY: ANTIGEN TEST STARTS IN KERALA

YOU MAY ALSO LIKE THIS VIDEO