പീഡനം തടയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥിനി

Web Desk
Posted on June 01, 2019, 4:56 pm

നിക്ക് നേരിട്ട ക്രൂരമായ മാനഭംഗത്തില്‍ നിന്നാണ് ബിയാട്രിസ് കാര്‍വല്‍ഹോ എന്ന സ്‌കോട്ട്‌ലന്റ് വിദ്യാര്‍ഥിനി പീഡനത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഉപകരണത്തെക്കുറിച്ച്‌ ചിന്തിച്ചത്. അങ്ങനെ ബലാല്‍സംഗം  ചെറുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ബാന്‍ഡ് ബിയാട്രിസ് വികസിപ്പിച്ചെടുത്തു.

ഏറ്റവും വിശ്വസിക്കാവുന്ന സാഹചര്യങ്ങളിലടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. എന്നാല്‍, പെണ്‍കുട്ടികള്‍ക്കെതിരായ പീഡനം തടയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു വിദ്യാര്‍ഥിനി.

കയ്യില്‍ ധരിക്കുന്ന റിസ്റ്റ്ബാന്‍ഡിന്റെയും സ്മാര്‍ട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം . ഹൈടെക്ക് സംവിധാനത്തോെടെയാണ് റിസ്റ്റ് ബാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്.

ബാന്‍ഡ് ധരിക്കുന്ന ആള്‍  അപകടത്തിലായാല്‍ ആ നിമിഷം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് കിട്ടും. പെണ്‍കുട്ടികള്‍ തങ്ങള്‍ അപകടത്തില്‍പെടും എന്ന് ബോധ്യപ്പെട്ടാല്‍ കയ്യില്‍ ധരിച്ചിരിക്കുന്ന ഉപകരണത്തില്‍ രണ്ടു തവണ ടാപ് ചെയ്യണം. ഈ സമയം ബന്ധുക്കളിലേയ്ക്കും സുഹൃത്തുക്കളിലേയ്ക്കും അപായസന്ദേശം എത്തും. ഇതോടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ സഹായിക്കാന്‍ കഴിയും.

മാനഭംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ ഈ ആപ്പിലൂടെ സാധിക്കും എന്നാണ് ബിയാട്രിസിന്റെ അഭിപ്രായം.