പഴങ്ങളിലും പച്ചക്കറികളിലുമുള്ള സൂക്ഷ്മാണുബാധ തടയുന്നതിന് ‘അണുനാശക സ്പ്രേ’

Web Desk

ന്യൂഡൽഹി

Posted on September 12, 2020, 6:37 pm

കോവിഡ് ആഗോളവ്യാപകമായി പ്രതിസന്ധി ഉയരുന്ന സാഹചര്യത്തില്‍ പച്ചക്കറിയുടെ ഉപരിതലത്തിലുള്ള കീടനാശിനി അവശിഷ്ടങ്ങളെ ഇല്ലാതാക്കാനുള്ള ലായനിയും ഐപിഎഫ്റ്റി വികസിപ്പിച്ചു. ദൈനംദിന പോഷണത്തിനാവശ്യമായ ആഹാര പദാർത്ഥങ്ങളാണ് പഴവും പച്ചക്കറിയും. കീടനാശിനികളുടെ അമിതോപയോഗം മൂലം പലപ്പോഴും, അവയുടെ അവശിഷ്ടങ്ങൾ പഴത്തിലും പച്ചക്കറിയും നിലനിൽക്കാറുണ്ട്. ഇവയുടെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിനു പരിഹാരമായി പഴം പച്ചക്കറികൾ, 100% വും ഭക്ഷ്യയോഗ്യമാക്കുന്നതിന് ജലാധിഷ്ഠിതമായ ലായനി ആണ് ഐപിഎഫ് റ്റി വികസിപ്പിച്ചത്.

ജലം ചേർത്ത് നേർപ്പിച്ച ഈ അണുനാശക ലായനിയിൽ പഴങ്ങളും പച്ചക്കറികളും 15 20 മിനിറ്റ് മുക്കി വച്ചതിനുശേഷം, ശുദ്ധജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണ്. ഈ ലളിതമായ പ്രക്രിയയിലൂടെ പഴങ്ങളും പച്ചക്കറികളും പൂർണമായും കീടനാശിനി മുക്തമാകും. ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികൾ മൂലമുണ്ടാകുന്ന വിവിധ രോഗങ്ങൾക്കെതിരായ, സസ്യജന്യ സംയുക്തങ്ങൾ അടങ്ങിയതാണ് ഈ സ്പ്രേ. ഉപരിതലത്തിൽ പ്രയോഗിച്ചാൽ ഉടൻ ബാഷ്പീകരിച്ച് പോകുന്ന മണമില്ലാത്ത സ്പ്രേ, യാതൊരു വിധത്തിലുള്ള കറയോ അവശിഷ്ടമോ ഉണ്ടാക്കാറില്ല.

കേന്ദ്ര രാസവള മന്ത്രാലയത്തിലെ കെമിക്കൽസ് & പെട്രോ കെമിക്കൽസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെസ്റ്റിസൈഡ് ഫോമുലേഷൻ ടെക്നോളജി ഐ പി എഫ് റ്റി, മറ്റൊരു നൂതന സാങ്കേതികവിദ്യയും വികസിപ്പിച്ചു. ഉപരിതലത്തിൽ പ്രയോഗിക്കാനായുള്ള അണുനാശക സ്പ്രേയുമാണ് വികസിപ്പിച്ചത്. വാതിൽപ്പടികൾ, കസേര കൈപ്പിടികൾ, കമ്പ്യൂട്ടർ കീ ബോർഡ്, മൗസ് എന്നീ നിരവധി ഉപരിതലങ്ങൾ വഴി, സൂക്ഷ്മാണുക്കൾ പ്രത്യക്ഷമായും പരോക്ഷമായും മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് ഐപിഎഫ്റ്റി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപരിതലങ്ങളിൽ പ്രയോഗിക്കാവുന്ന ആൽക്കഹോൾ അധിഷ്ഠിത അണുനാശക സ്പ്രേ ഐപിഎഫ്റ്റി വികസിപ്പിച്ചത്.

1991 മെയിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ കെമിക്കൽസ് & പെട്രോ കെമിക്കൽസ് വകുപ്പിന് കീഴിൽ സ്വയംഭരണ സ്ഥാപനമായി ഐപിഎഫ്റ്റി പ്രവർത്തനമാരംഭിച്ചത്. സുരക്ഷിതവും, കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ കീടനാശിനി ലായനികളുടെ നിർമാണത്തിനായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഫോർമുലേഷൻ ടെക്നോളജി, ബയോസയൻസ്, അനലിറ്റിക്കൽ സയൻസ്, പ്രോസസ്സ് ഡെവലപ്മെന്റ് എന്നീ നാല് അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളാണ് ഐപിഎഫ്റ്റിയ്ക്കുള്ളത്.
Eng­lish sum­ma­ry: ‘Anti­sep­tic spray’ to pre­vent micro­bial infec­tions
You may also like this video: