ഞാൻ എഴുതിയ കത്തുകളെല്ലാം ഇന്നും വിഷ്ണുവേട്ടന്റെ കയ്യിലുണ്ട്; പ്രണയ നിമിഷങ്ങളെ കുറിച്ച് അനുസിത്താര

Web Desk
Posted on August 30, 2020, 11:17 am

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. സിനിമയിൽ റൊമാന്റിക് ആയ അനു സിത്താര ജീവിതത്തിലും തന്റെ ഭർത്താവിനൊപ്പം റൊമാൻസ് കൊണ്ടു നടക്കുന്ന വ്യക്തിയാണ്. ഇപ്പോൾ ഭർത്താവുമായുള്ള പ്രണയ നിമിഷങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

’പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടൻ ഇഷ്ടമാണെന്ന് പറയുന്നത്. സ്കൂൾ വിട്ടു പോകുന്ന വഴിവക്കിലെ ചായക്കടയിൽ വിഷ്ണുവേട്ടൻ വരും. ചായ കുടിച്ച് നിൽക്കും. ഒരിക്കൽ മമ്മിയുടെ ഫോണിലൂടെ വിളിച്ച് ഞാൻ ദേഷ്യപ്പെട്ടു. അവിടെ വന്നു നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും ചീത്തപ്പേരാകുമെന്നും പറഞ്ഞു.

അതോടെ വരാതായി. അപ്പോൾ എനിക്ക് മിസ് ചെയ്യുന്നതായി തോന്നി. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തിരിച്ചു ഇഷ്ടമാണെന്ന് പറയുന്നത്. ഫോൺ ഉപയോഗം കുറവായതിനാൽ പരസ്പരം കത്തെഴുതുമായിരുന്നു.

ഞാൻ എഴുതിയ കത്തുകളെല്ലാം ഇന്നും വിഷ്ണുവേട്ടന്റെ കയ്യിലുണ്ട്. വീട്ടിൽ പിടിക്കപ്പെടുമെന്ന അവസരം വന്നപ്പോൾ വിഷ്ണുവേട്ടൻ അയച്ച കത്തുകളെല്ലാം ഞാൻ കീറിക്കളഞ്ഞു’. താരം പറയുന്നു.

Eng­lish summary;anu sithara about his life

You may also like this video;