നടി അനുപമ പഥകിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Web Desk

മുംബൈ

Posted on August 07, 2020, 3:04 pm

ഭോജ്പുരി സിനിമകളിലൂടെ പ്രശസ്തയായ നടി അനുപമ പഥകിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു നടി കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

മുംബൈയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നല്‍കിയില്ലെന്ന് നടിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത കുറിപ്പിലുണ്ട്. മരിക്കുന്നതിന്റെ തലേ ദിവസം നടി ഫേയ്സ്ബുക്ക് ലൈവില്‍ വന്നിരുന്നു.

‘നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും ആത്മഹത്യാ പ്രവണതയെക്കുറിച്ചും ആരോടെങ്കിലും നിങ്ങൾ പറയുകയാണെങ്കിൽ, ആ വ്യക്തി, അവൻ അല്ലെങ്കിൽ അവൾ എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ ഉടനടി ആവശ്യപ്പെടും. അതിന് കാരണം നിങ്ങളുടെ മരണശേഷം അവർക്ക് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ്.

മരിച്ചതിനുശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും  ചെയ്യും. അതിനാൽ ഒരിക്കലും നിങ്ങളുടെ പ്രശ്നങ്ങൾ ആരുമായും പങ്കിടരുത്, ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്”- ഇതായിരുന്നു ഫെയ്സ്ബുക്ക് ലൈവിൽ അനുപമ പറഞ്ഞത്.

ENGLISH SUMMARY: anu­pa­ma pad­hak com­mit­ted sui­cide

YOU MAY ALSO LIKE THIS VIDEO