November 30, 2022 Wednesday

Related news

November 29, 2022
November 28, 2022
November 17, 2022
October 26, 2022
October 17, 2022
October 9, 2022
October 9, 2022
October 8, 2022
October 6, 2022
October 3, 2022

അനുപമ പരമേശ്വരൻ നായികയാകുന്ന’ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്‘ന്റെ ടീസർ പുറത്തിറങ്ങി

Janayugom Webdesk
January 7, 2021 1:42 pm

അനുപമ പരമേശ്വരൻ നായികയാകുന്ന ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്‘ന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. വ്യത്യസ്ത പ്രമേയവുമായി എത്തുന്ന ഹ്രസ്വചിത്രം റിലീസിന് മുൻപ് തന്നെ തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്‌. പോഷ് മാജിക്കാ ക്രീയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ ജെ ഷാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ ആണ് നായകൻ.

Muzik 247 ന്റെ യൂട്യൂബ് ചാനലിൽ ആണ് ടീസർ റിലീസ് ചെയ്തത്. ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ആദ്യ നിർമാണ സംരംഭം ആണ് ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്.അബ്ദുൾ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബാബിനോ. എഡിറ്റർ — ജോയൽ കവി.

ENGLISH SUMMARY:anupama para­mesh­waran new film teas­er released
You may also like this vdieo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.