“ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പും”; അമിത് ഷാക്കെതിരെ അനുരാഗ് കശ്യപ്

Web Desk

മുംബൈ

Posted on January 27, 2020, 5:18 pm

പൗരത്വ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഡൽഹിയിൽ ബിജെപി റാലിക്കിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രവാക്യം വിളിച്ച യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കവേയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബോളിവുഡ് സംവിധായകന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. അമിത് ഷായെ മൃ​ഗമെന്ന് വിളിച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ ട്വീറ്റ്. ചരിത്രം ഈ മൃ​ഗത്തിന് നേരെ തുപ്പും എന്നാണ് അനുരാ​ഗ് കുറിച്ചിരിക്കുന്നത്.

നമ്മുടെ ആഭ്യന്തരമന്ത്രി എത്ര വലിയ ഭീരുമാണ്. അയാളുടെ പൊലീസ്, അയാളുടെ വാടക ഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം, എന്നിട്ടും സുരക്ഷ വര്‍ധിപ്പിക്കുന്നത് നിരായുധരായ പ്രതിഷേധക്കാരെ ആക്രമിച്ചുകൊണ്ടാണ്. അപകര്‍ഷബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു. ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പും — അനുരാഗ് കാശ്യപിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതാദ്യമായല്ല അനുരാഗ് കശ്യപ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ജെഎന്‍യുവില്‍ നടന്ന അക്രമത്തെ അപലപിച്ച കശ്യപ് ക്യാംപിസിലെത്തിയ നടി ദീപിക പദുക്കോണിന് പിന്തുണ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിക്കുന്ന ട്വീറ്റുകളും പ്രത്യക്ഷ പ്രക്ഷോഭവുമായി അനുരാഗ് കാശ്യപ് രംഗത്തുണ്ട്. കടുത്ത ബിജെപി വിമര്‍ശകനായി അറിയിപ്പെടുന്ന ബോളിവുഡ് സംവിധായകനാണ് അനുരാഗ് കാശ്യപ്

Eng­lish sum­ma­ry: Anurag Kashyap against Amit Shah

YOU MAY ALSO LIKE THIS VIDEO