12 February 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 9, 2025
February 8, 2025
February 6, 2025
February 4, 2025
February 3, 2025
January 29, 2025
January 28, 2025
January 24, 2025
January 23, 2025
January 21, 2025

അനുരാജ് മനോഹർ ചിത്രം; ‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പുറത്ത്

Janayugom Webdesk
January 21, 2025 6:31 pm

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു. എ. ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നായകനായ ടോവിനോ തോമസിന്റെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് സൂചന പകരുന്ന രീതിയിലാണ് ഈ പോസ്റ്റർ ഒരുക്കിയിരിക്കുന്നതെന്ന് പറയാം.

ചിത്രീകരണം പൂർത്തിയായതിന് ശേഷം നായകൻ ടോവിനോ തോമസ് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വൈകാരികമായ കുറിപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം സംസാരിയ്ക്കുന്ന ഒരു പൊളിറ്റിക്കൽ ഡ്രാമയാണ് ഈ ചിത്രമെന്ന് ടോവിനോ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനയ പ്രതിഭയാണ് ടോവിനോ തോമസ്.

വലിയ കാൻവാസിൽ വമ്പൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് പൂർത്തിയാക്കിയത്. നിർമ്മാതാക്കളിൽ ഒരാളായ ഷിയാസ് ഹസ്സനാണ് സ്വിച്ച് ഓൺ നടത്തി സിനിമക്ക് തുടക്കമിട്ടത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ജേക്സ് ബിജോയ്‌ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം — വിജയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ — ബാവ, കോസ്റ്റും — അരുൺ മനോഹർ, മേക്ക് അപ് — അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ ‑ഷെമി ബഷീർ, സൗണ്ട് ഡിസൈൻ — രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് — വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.