ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനുഷ്‌ക ഷെട്ടിയ്ക്ക് അപകടം; സാരമായ പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍

Web Desk
Posted on June 27, 2019, 11:35 am

അനുഷ്‌ക ഷെട്ടിക്ക് ഷൂട്ടിങിനിടെ പരിക്ക്. തെലുങ്ക് ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. സാരമായ അപകടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിനാണ് പരിക്കേറ്റത്. രണ്ട് മൂന്ന് ആഴ്ച ബെഡ് റെസ്റ്റ് വേണം എന്ന് അനുഷ്‌കയോട് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

anushka
ചിരഞ്ജീവിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സേ റാ നരസിംഹ റെഡ്ഡിയില്‍ അതിഥി വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. അമിതാഭ് ബച്ചന്‍, വിയ് സേതുപതി, തമന്ന, സുദീപ് തുടങ്ങിയ വലിയ വലിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

anushka

YOU MAY LIKE THIS VIDEO ALSO