Friday
22 Feb 2019

അനുശ്രീയുടെ ആഗ്രഹം സാധിച്ചു

By: Web Desk | Thursday 6 December 2018 4:40 PM IST

പല്ലിശ്ശേരി

ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ മതിയെന്ന് പറഞ്ഞിരുന്ന അനുശ്രീ പതുക്കെ പതുക്കെ പ്രമുഖ നായക നടന്മാരുടെ നായികയായി തകര്‍ക്കുന്നതാണ് കണ്ടത്. അങ്ങിനെ അഭിനയിക്കുമ്പോഴും ഒരു മോഹം മനസ്സില്‍ സൂക്ഷിച്ചു. സിനിമയില്‍ നിന്ന് ഔട്ടാകുന്നതിന് മുമ്പ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണം. അതൊരു മോഹമായി സൂക്ഷിച്ചെങ്കിലും ‘ പയ്യെത്തിന്നാല്‍ പനയും തിന്നാം’ എന്ന പഴഞ്ചൊല്ല് ഓര്‍മ്മിക്കുന്ന രീതിയിലാണ് അനുശ്രീ മുന്നേറിയത്. എങ്ങനെയാണെന്ന് അറിയില്ല, ആരാണ് പറഞ്ഞതെന്ന് അറിയില്ല അനുശ്രീയുടെ ആഗ്രഹം മമ്മൂട്ടിയുടെ ചെവിയിലുമെത്തി. അനുശ്രീയുടെ നവ സിനിമ അടക്കം കണ്ടതുകൊണ്ട് നല്ല അഭിനേത്രിയാണെന്ന് പറയുകയും ചെയ്തു. ഒടുവില്‍ മമ്മൂട്ടിയുടെ പോക്കിരി രാജയുടെ രണ്ടാം ഭാഗത്തില്‍ അനുശ്രീ നായികയായി. ‘മധുര രാജ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം എട്ട് വര്‍ഷം മുമ്പ് റിലീസ് ചെയ്ത പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് ഇനിയാണ് അനുശ്രീയുടെ നല്ല സമയത്തിന്റെ തുടക്കമെന്നാണ് സിനിമാ താരങ്ങളിലെ അടക്കംപറച്ചില്‍.

Related News