അന്‍വര്‍ ഇബ്രാഹിം ജയില്‍മോചിതനായി

Web Desk
Posted on May 17, 2018, 9:40 am

മലേഷ്യ: മലേഷ്യന്‍ വിപ്ലവകാരിയായ അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി. 70കാരനായ അന്‍വര്‍ പ്രകൃതി വിരുദ്ധ ലൈംഗിക പ്രവര്‍ത്തനത്തിനാണ് പിടിയിലായത്. രാജകീയമായ മാപ്പു നല്‍കലിന്റെ അടിസ്ഥാനത്തിലാണ് മോചനം. തന്റെ കക്ഷിയുടെ ആവേശകരമായ തെരഞ്ഞെടുപ്പുവിജയത്തിന് ശേഷമുള്ള അന്‍വര്‍ ഇബ്രാഹിമിന്റെ മോചനം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവിന് വഴിയൊരുക്കും. മുന്‍നേതാവ് മഹാതിര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള തന്റെ കക്ഷിയുടെ അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് വിജയം  ശിക്ഷയില്‍നിന്ന് വേഗത്തിലുള്ള മോചനത്തിന് കാരണമാവുകയായിരുന്നു.

അദ്ദേഹത്തിന്റെ ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന സഖ്യകക്ഷിയെ തകര്‍ത്ത് അതില്‍നിന്ന് നേട്ടം കൊയ്യാനാണ് തനിക്കെതിരെ കുറ്റാരോപണം നടത്തിയതെന്നാണ് അന്‍വറിന്റെ വാദം. ഒരു തോള്‍ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട അന്‍വര്‍ ഇബ്രാഹിം ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരിച്ചുവരികയാണ്.