11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 4, 2024
August 23, 2024
July 23, 2024
June 20, 2024
April 20, 2024
April 8, 2024
April 1, 2024
March 12, 2024
December 15, 2023

എം വി ഗോവിന്ദനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതായി അന്‍വര്‍ എംഎല്‍എ

Janayugom Webdesk
തിരുവനന്തപുരം
September 4, 2024 10:25 am

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ. എഡിജിപിയെ മാറ്റി നിര്‍ത്തുന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. അത് സര്‍ക്കാര്‍ പഠിക്കും, പരിശോധിക്കം.പാര്‍ട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട് എന്നും അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നയിച്ച വിഷയങ്ങൾ എല്ലാം പരാതിയായി എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ട് പൊലീസ് ജനങ്ങളെ വെറുപ്പിക്കുന്നു എന്നതാണ് ഞാൻ അന്വേഷിച്ചത്. ആ അന്വേഷണമാണ് എന്നെ ഇവിടെ എത്തിച്ചത്. പി വി അൻവർ പാർട്ടിക്കും ദൈവത്തിനും മാത്രമേ കീഴടങ്ങുകയുള്ളൂ.

വിപ്ലവം എങ്ങനെയാണ് ഉണ്ടാകുന്നത്. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവം ആണിത്. ഞാൻ ഫോക്കസ് ചെയ്ത ചില കാര്യങ്ങളുണ്ട്. അതിൽനിന്ന് ഞാൻ മാറില്ല.തെളിവുകളുടെ സൂചന തെളിവുകളാണ് ഞാൻ നൽകിയത്. അത്രയേ എനിക്ക് നൽകാൻ സാധിക്കൂ. അത് അന്വേഷിക്കേണ്ടത് അന്വേഷണ സംഘമാണ്. എനിക്ക് പാർട്ടിയോടും മുഖ്യമന്ത്രിയോടും കമ്മിറ്റ്മെന്റ് ഉണ്ട്. അന്വേഷണം തുടങ്ങുന്നതല്ലെയുള്ളു. അന്വേഷണം എങ്ങനെ പോകുന്നു എന്ന് നോക്കട്ടെ. ഈ വിഷയം പുറത്തു വരാൻ വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്. അത് നടന്നു. പാർട്ടിയിലും സർക്കാരിലും ഉറച്ച വിശ്വാസം ഉള്ളതായി അന്‍വര്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.