Web Desk

October 27, 2020, 5:12 pm

ഏതൊരു ഇന്ത്യൻ പൗരനും ഇനി കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാം

Janayugom Online

ഇന്ത്യയിലെ ഏതൊരു ഇന്ത്യൻ പൗരനും ഇനി കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാം. ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജമ്മു കാശ്മീരില്‍ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുളള സര്‍ട്ടിഫിക്കേറ്റോ അവിടെ പാര്‍പ്പിടമുണ്ടെന്നതിനുളള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. പക്ഷേ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മാത്രമേ കാര്‍ഷിക ഭൂമി വാങ്ങാൻ കഴിയൂ.

ജമ്മു കാശ്മീരിലെ മുൻസിപ്പല്‍ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. ഇന്ത്യന്‍ പൗരന് കേന്ദ്ര ഭരണ പ്രദേശത്ത് കാര്‍ഷികേതര ഭൂമി വാങ്ങാൻ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സാധ്യമാകും. യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കാശ്മീര്‍ റീ ഓര്‍ഗനൈസേഷൻ, THIRD OCTOBER, 2020 എന്നാണ് പുതിയ ഉത്തരവിന്റെ പേര്.

പുതിയ വിജ്ഞാപനത്തോടെ ഒമര്‍ അബ്ദുളള പ്രതികരിച്ചത്, ’ അങ്ങനെ ജമ്മുകാശ്മീരും വില്‍പ്പനയ്ക്ക് എന്നാണ്’.എന്നാല്‍, പുതിയ നിയമെ ഒരു കാരണവശാലും കാര്‍ഷിക ഭൂമിയെ ബാധിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിൻഹ പറഞ്ഞു.

ENGLISH SUMMARY: any Indi­an cit­i­zen can buy land in Kash­mir and ladak

YOU MAY ALSO LIKE THIS VIDEO