June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ആന്ധ്രപ്രദേശിന് ഇനി മൂന്ന് വ്യത്യസ്ത തലസ്ഥാനങ്ങൾ; പ്രതിഷേധവുമായി പ്രതിപക്ഷം

By Janayugom Webdesk
January 20, 2020

സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ, മൂന്ന് വ്യത്യസ്ത തലസ്ഥാനമെന്ന നിര്‍ദേശത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. അമരാവതിക്ക് പുറമെ, എക്‌സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണവും, ജുഡീഷ്യല്‍ തലസ്ഥാനമായി കര്‍ണൂലും വരുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇതടക്കമുള്ള നാല് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്. ഈ ബില്ലുകള്‍ ഇന്ന് ആരംഭിക്കുന്ന ആന്ധ്ര നിയമസഭയുടെ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും.

ആന്ധ്രപ്രദേശ് ക്യാപിറ്റല്‍ ഡെവലപ്പ്‌മെന്റ് ആതോറിട്ടി ആക്ട് പിന്‍വലിച്ചുകൊണ്ടാണ്, മൂന്നു തലസ്ഥാനമെന്ന നിര്‍ദേശത്തിന് തുടക്കമിടുന്നത്. നിര്‍ദിഷ്ട എപിസിആര്‍ഡിഎ ആക്ട് പിന്‍വലിക്കുന്നതോടെ അമരാവതി സംസ്ഥാന തലസ്ഥാനമെന്ന നിലയിലുള്ള വികസനത്തിന് വഴിയൊരുങ്ങും. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക ലക്ഷ്യമിട്ട്, പ്രാദേശിക വിസനത്തിനായി അധികാര വികേന്ദ്രീകരണം എന്ന ബില്ലാണ് മന്ത്രിസഭ അംഗീകരിച്ച മറ്റൊന്ന്.

മൂന്നായി തലസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ അമരാവതി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയും ടിഡിപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് നിയമസഭയിലേക്ക് ചലോ അസംബ്ലി മാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ടിഡിപി, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം 800 ലേറെ പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry: AP cap­i­tal fate of Ama­r­a­vati to be decid­ed today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.