സ്വപ്നങ്ങൾ ബാക്കിയാക്കി ജാപ്പനീസ് പർവതാരോഹകൻ യാത്രയായി

Web Desk
Posted on May 22, 2018, 2:19 pm

സ്വപ്നങ്ങൾ ബാക്കിയാക്കി ജാപ്പനീസ് പർവതാരോഹകൻ നൊബുകുക്ക് കുക്കി വിധിക്കു മുന്നിൽ കീഴടങ്ങി. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ഹിമാലയത്തിന്റെ അത്യുന്നങ്ങളിൽ എത്തണം എന്നതായിരുന്നു കുക്കിയുടെ  ഏറ്റവും വലിയ സ്വപ്നം.

ഇത്തരത്തിൽ നടത്തിയ എട്ടാമത്തെ  ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്.  ഹിമാലയം കയറിയുന്നതിനിടെ റേഡിയോ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനെ  തുടർന്ന് ആശയവിനിമയം തടസപ്പെടുകയുംചെയ്തു. കുക്കിയുടെ ഭാഗത്തു നിന്ന് പ്രതികരങ്ങൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ,   സുഹൃത്തുക്കൾ  ക്യാമ്പ് തിരിഞ്ഞു നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെടുത്തത്. 7,400 മീറ്റർ വരെ കുക്കിഎത്തിയിരുന്നു, അവിടെ വെച്ച്  ശ്വാസ തടസം അനുഭവപ്പെടുകയും  മരണം സംഭവിക്കുകയുമായിരുന്നു. കുക്കിയുടെ സുഹൃത്തുക്കളാണ് മരിച്ചതായുള്ള ഔദ്യോഗിക വിവരം സാമുഹ്യ മാധ്യമങ്ങൾ വഴി പുറത്തു വിട്ടത്.

തന്റെ സ്വപ്നം എത്തിപിടിക്കുന്നതിന്  കഠിനമായ പ്രയത്നങ്ങൾ കുക്കി നടത്തിയിരുന്നു. സാഹസികമായ കാര്യങ്ങൾ ചെയ്യുവാൻ ഇഷ്ടപ്പെട്ടിരുന്ന കുക്കി  2012 ൽ എവറസ്റ്റ് വെസ്റ്റ് റിഡ്ജ്, കയറുന്നതിനിടെ ഒരു വിരൽ ഒഴികെ ബാക്കി കൈ വിരലുകൾ  നഷ്ടമാവുകയുംചെയ്തിരുന്നു. എന്നാൽ ഇതൊന്നും ഈ യുവാവിനെ തളർത്തിയില്ല. തൻെറ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

തുടര്‍ന്ന്  2015 ൽ വീണ്ടും ഹിമാലയം കയറാന്‍ ശ്രമിച്ചപ്പോള്‍, എവറസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഭീകരമായ അപകടത്തെ തുടർന്ന്  യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ അപകടത്തിൽ 19 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷം 2016, 2017 വർഷങ്ങളിൽ  കുക്കി ഹിമാലയം കയറി എങ്കിലും മോശം കാലാവസ്ഥ മൂലം ദൗത്യം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരത്തിൽ നടത്തിയ എട്ടാമത്തെ ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്.