9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 5, 2024
September 4, 2024
September 2, 2024
August 31, 2024
August 28, 2024
August 17, 2024
August 13, 2024
July 6, 2024
June 27, 2024

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സസ്‌പെന്‍ഷന് പുറമെ ജാമ്യമില്ലാ വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
September 21, 2022 3:01 pm

കാട്ടാക്കടയില്‍ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് കൂടി ചേര്‍ത്തു. പ്രേമനന്റെ മകളെ കൈയ്യേറ്റം ചെയ്തെന്നാണ് പുതിയ കുറ്റം. പ്രേമനന്റെയും മകളുടെയും സുഹൃത്തിന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണവിധേയരായി സസ്‌പെന്‍ഡ് ചെയ്ത പ്രതികള്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.

ഡിപ്പോയില്‍ മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആര്‍ടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയില്‍. പാസ്സുമായി ബന്ധപ്പെട്ട് പ്രേമനന്‍ കയര്‍ത്ത് സംസാരിച്ചപ്പോള്‍ പൊലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാര്‍ മര്‍ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍ സുരേഷ്, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എംഡി, സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ അറിയിച്ചു.

Eng­lish sum­ma­ry; Apart from sus­pen­sion, non-bail­able sec­tion against the accused in the inci­dent of be ating up father and daugh­ter at ksrtc depot kattakada

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.