ബെവ്‌ ക്യൂ ആപ്പ്‌ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന സമയം പുറത്ത്‌

Web Desk
Posted on May 27, 2020, 3:45 pm

ബെവ്‌ ക്യൂ ആപ്പ്‌ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന സമയം പുറത്ത്‌. മെയ്‌ 27 ന്‌ വൈകിട്ട്‌ 5 മണിയോടെ ആപ്പ്‌ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ്‌ ചെയ്ത്‌ തുടങ്ങാമെന്ന് ആപ്പ്‌ നിർമ്മാതാക്കളായ ഫെയർ കോഡ്‌ ടെക്നോളജീസ്‌ അറിയിച്ചു. അതേ സമയം ആപ്പിന്റെ  പ്രവര്‍ത്തനം തൃപ്തികരമാണോയെന്ന് ഇന്ന്  വൈകിട്ട് ആറരയോടെ അറിയാന്‍ കഴിയും. ബെവ് ക്യൂവിന്റെ പ്രവര്‍ത്തനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പങ്കു വയ്ക്കുകയാണ്.