29 March 2024, Friday

മുസ്‌ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച ആപ്പിന് വിലക്ക്, കേസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2022 10:13 pm

മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈന്‍ വില്പനയ്ക്ക് വച്ച് അപവാദപ്രചാരണം നടത്തിയ ‘ബുള്ളി ബായ്’ ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളുമാണ് വില്പനയ്ക്ക് എന്ന പേരില്‍ ‘ബുള്ളി ബായ്’ എന്ന ആപ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആരയുടെ പരാതിയിൽ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തില്‍ പങ്കെടുത്ത വിദ്യാർത്ഥിനേതാക്കളായ ലദീദ സഖലൂൻ, ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളും വില്പനയ്ക്ക് എന്നുപറഞ്ഞ് ആപ്പിലുണ്ട്. കഴിഞ്ഞ വർഷം ‘സുള്ളി ഡീൽസ്’ എന്ന പേരിൽ ഇതുപോലെ ഒരു ആപ്പ് പുറത്തുവന്നിരുന്നു.

മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതിനൊപ്പം ഇവര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. ആപ്പിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ആപ്പിനെതിരെ മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: App banned for sell­ing Mus­lim women

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.